ദര്‍ശനം തേടി
എല്ലാമെല്ലാം അയ്യപ്പന്‍
Darsanam Thedi (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍ദീപാങ്കുരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:04:53.

ദർശനം തേടി കേഴുന്നു സ്ത്രീലോകം
തിരുനാ‍മം പാടി കരയുന്നു സ്ത്രീജന്മം
ശരണമന്ത്രമോടെ നോൽമ്പെടുത്തു നില്പൂ
പൊൻ പദം തേടും പാവന സ്ത്രീ ജന്മം
പന്തളത്തോമനേ അമ്മമാർക്കോമനേ (2)
നിൻ മുഖം കാണാതുരുകുന്നു സ്ത്രീലോകം
(ദർശനം തേടി..)

അമ്മ തന്നൊരിരുമുടിയും മുദ്രയും കൈക്കൊള്ളണേ
അമ്മ നൽകിയ ഹരിചന്ദനം നെറ്റിയിൽ ചാർത്തേണമേ (2)
അമ്മ തന്നയച്ചൊരീ ആൾരൂപം കൈയ്യേൽക്കണേ അയ്യപ്പാ
അളവില്ലാ വാത്സല്യം പകരം നീ നൽകേണമേ
(ദർശനം തേടി..)

ഏട്ടത്തി നൽകിയൊരീ നിന്മുദ്ര കൈക്കൊള്ളണേ
ഭക്തി തൻ നീലാംബരവും ഭസ്മവും കൈയ്യേൽക്കണേ (2)
അനിയത്തിയൊരുക്കിയൊരീ തുളസീമാല ചൂടേണമേ അയ്യപ്പാ
കദനത്തിൻ കർപ്പൂര ജ്വാലകൾ നീ കൈയ്യേൽക്കണേ
(ദർശനം തേടി..)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts