വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | അജിത് നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന് ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ |
ഗാനരചന | അജിത് നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന് ,രാജീവ് ആലുങ്കൽ ,എസ് രമേശന് നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ |
ഗായകര്‍ | സംഗീത മാധവ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 19 2013 05:03:10.
മകരവിളക്കു കഴിഞ്ഞു മണികണ്ഠപ്രിയന്മാർ പിരിഞ്ഞു മധുരയാമത്തിൽ കൊച്ചാനപ്പുറത്തേറി മാളികപ്പുറത്തമ്മ വരുന്നു മനസ്സു കുളിരണിയുന്നു (മകരവിളക്കു കഴിഞ്ഞു..) കന്നി അയ്യപ്പന്മാർ മലകയറാത്തൊരു കാമ്യ മകര മുഹൂർത്തം കന്യകയാമീ മാളികപ്പുറത്തിനു പുണ്യവേളീ മുഹൂർത്തം ശരം കുത്തിയാൽ വരെ പോയി വരൂ സത്യം അറിഞ്ഞു വരൂ എഴുന്നള്ളത്തവിടേയ്ക്ക് നീങ്ങുന്നു എല്ലാ ദീപവും പൊലിയുന്നു (മകരവിളക്കു കഴിഞ്ഞു..) നിത്യവിരഹത്തിൻ ഇരുൾവഴിയിൽ നീയെത്ര ദൂരം അലഞ്ഞു (2) ഭക്തപ്രിയൻ നിൻ പ്രതിശ്രുതവരനായ് നിസ്വനായണയുന്നു ഇനിയൊരു വത്സരം കാത്തിരിക്കൂ ഈറനാം മിഴിയോടെ ഒരു കാലം നിന്റേതായ് പുലരില്ലേ ഓരോ മോഹവും തളിർക്കില്ലേ (മകരവിളക്കു കഴിഞ്ഞു..) | |