ശരണപങ്കജം കണ്ടു
ശബരിഗീതം
Saranapankajam Kandu (Sabari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഅജിത്‌ നമ്പൂതിരി
ഗാനരചനഅജിത്‌ നമ്പൂതിരി
ഗായകര്‍കാവാലം ശ്രീകുമാർ
രാഗംയദുകുല കാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2012 19:03:12.
ശരണപങ്കജം കണ്ടു കൈ തൊഴാൻ
ശരണം വിളിയുമായ് സ്വാമി ഭജനം ചെയ്യുന്നേൻ
ശരണമാർഗ്ഗമായ് നിന്റെ സ്മരണ മാത്രമായ്
ഈ ധരണി ജീവിതം നിന്റെ പടിയിലർപ്പിതം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ബ്രഹ്മചര്യവും നോറ്റു നോറ്റിരിക്കുന്നേൻ
നിന്റെ പുണ്യദർശനം കാത്തു കാത്തിരിക്കുന്നേൻ
ബ്രഹ്മചാരിയായ് വാഴും ശ്രീമണികണ്ഠാ
എന്റെ കന്മഷമെല്ലാം ഇന്നു നീയകറ്റേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ആഴിപൂജയിൽ കനലാടി വരുമ്പോൾ
ഈരേഴു ലോകവും കണ്മുന്നിൽ നിരന്നു
പാപചിന്തയാം കനൽ നീയണക്കേനം
സ്വാമിചിന്തയാം മഞ്ഞിൻ കുളിരുണർത്തേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ഗുരുപദം തൊഴുതു ഞാൻ അച്ഛനെ തൊഴുതു
അമ്മ ഭക്തിയോടെ തന്ന ഭിക്ഷയുമേറ്റു
ഗുരുവരുളും വാക്കു കേട്ടു ഭക്തിയോടെ ഞാൻ
ശരണ മന്ത്രഘോഷവുമായ് കെട്ടു നിറച്ചേൻ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കദളിപ്പഴവും കളഭ ചന്ദനങ്ങളും
നാളികേരവും നല്ല പൂംപനിനീരും
നല്ലരിയും ശർക്കരയും കർപ്പൂരവും
മലർമണിയും കൊണ്ടു ഞാൻ കെട്ടു നിറച്ചു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

മുദ്ര നിറച്ചു നെയ്ത്തേങ്ങ നിറച്ചു
സ്വാമിയുടെ ഇരുമുടിക്കെട്ടു നിറഞ്ഞു
തേങ്ങയുടച്ചു സർവ വിഘ്നമകറ്റാൻ
ഒരു മനസ്സുമായ് ഞങ്ങൾ യാത്രയൊരുങ്ങി
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

പുണ്യപാപ ചുമടുകളാം ഇരുമുടി കെട്ടും
തലയിലെടുത്തേനിന്നു യാത്ര തുടങ്ങി
മന്ത്രപൂർവമായെന്റെ നടകളൊക്കെയും
സ്വാമി ചിന്തയിൽ സദാ മുഴുകി നടന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

അമ്മയായി നീയെന്നെ ചേർത്തണക്കേണം
അച്ഛനായ് വന്നെന്റെ കൈ പിടിക്കേണം
ആത്മമിത്രമായെന്നിൽ തുണയരുളേണം
ഗുരുവരനായ് വന്നെന്നെ വഴി നടത്തേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കല്ലെടുത്തു കല്ലിടാംകുന്നിലിടുമ്പോൾ
വില്ലെടുത്തു വിളയാടി വരേണമെൻ സ്വാമി
അല്ലലൊഴിക്കാൻ എന്റെ സ്വാമിയെപ്പോലെ
വല്ലഭനുണ്ടോ വേറേയില്ല സംശയം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


കലിപിഴയ്ക്കുമ്പോൾ എന്റെ ശനി പിഴയ്ക്കുമ്പോൾ
ശനിഭഗവാനെ എന്നെ കാത്തു കൊള്ളണേ
വഴി നടക്കുമ്പോൾ എന്റെ മിഴിയടയാതെ
നേർവഴികൾ കാട്ടി നീയെന്റെ മുൻപിൽ വരേണം
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


കാനനങ്ങളിൽ നീളെ ഞാൻ നടക്കുമ്പോൾ
കാനനവാസാ നീ കൂടെ വരേണം
കാട്ടുമൃഗങ്ങൾ എന്നെ വേട്ടയാടാതെ
ശ്രീമണികണ്ഠാ വരൂ വൻപുലി മേലേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ


മായയിൽ നിന്നുമെന്നെ നീയുണർത്തേണം
വിഷ്ണുമായയിൽ പിറന്നവനേ ശങ്കരപുത്രാ
ബാലരൂപനേ കുളത്തൂപ്പുഴയിലയ്യനേ
കാത്തു നിൽക്കയായ് നിന്റെ നട തുറക്കുവാൻ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

കാലസാഗരം നീന്തി കൈ കുഴഞ്ഞല്ലോ
തേടി നടന്നെൻ മെയ് തളർന്നല്ലോ
കാടുകൾ താണ്ടി ഞാൻ മേടുകൾ താണ്ടി
നാടു മറന്നു വീടു മറന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ

ആമയങ്ങളാലെന്റെ കാൽ തളരുമ്പോൾ
ആര്യങ്കാവിലയ്യനെ ശരണമടഞ്ഞു
ആര്യങ്കാവിലും ആറാട്ടുപുഴയിലും
അച്ചൻകോവിലും തൊഴുതു യാത്ര തുടർന്നു
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ…

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts