നീ വിളങ്ങിടും നിസ്തുല ശൈലം
അയ്യപ്പൻ പാട്ടുകൾ
Neevilangidum nisthula sailam (Ayyappan Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍ശീർകാഴി ഗോവിന്ദരാജൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2024 13:38:36.
നീ വിളങ്ങീടും നിസ്തുല ശൈലം
നിത്യവും ഞങ്ങൾക്ക് ഭവനം
നിൻ പാദപത്മം
പൊൻ പാദപത്മം
നിത്യവും ഞങ്ങൾക്ക് ശരണം
ശബരി ഗിരീശാ ശരണം...

മഞ്ഞിൻ വെള്ള കൊടികളുയർത്തി
മണ്ഡല നാളുകൾ മാടി വിളിക്കുയ്ക്കൊമ്പോൾ
പൊന്നമ്പല മല മേലേ
മകര പൊന്മണി ദീപ പ്രഭംഗുരം വിടരുമ്പോൾ
നിന്നെ വിളിയ്ക്കും ജനമല്ലാതെ
മണ്ണിൽ മറ്റാര് അയ്യപ്പാ...
അയ്യപ്പാ... അയ്യപ്പാ...

നീ വിളങ്ങീടും നിസ്തുല ശൈലം
നിത്യവും ഞങ്ങൾക്ക് ഭവനം

നിൻ പരിപാവന ചരിതംപാടി
പമ്പയിൽ അലകൾ തംബുരു മീട്ടുമ്പോൾ
നീല വനങ്ങളിൽ ഇളകീടും തരും
ശിഖരം ഉടുക്കുകൾ കൊട്ടി തുള്ളുമ്പോൾ
സന്നിധി തേടും ജനമല്ലാതെ
മണ്ണിൽ മറ്റാര് അയ്യപ്പാ...
അയ്യപ്പാ.... അയ്യപ്പാ ....

നീ വിളങ്ങീടും നിസ്തുല ശൈലം
നിത്യവും ഞങ്ങൾക്ക് ഭവനം
നിൻ പാദപത്മം
പൊൻ പാദപത്മം
നിത്യവും ഞങ്ങൾക്ക് ശരണം
ശബരി ഗിരീശാ ശരണം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts