നിന്റെ സ്നേഹം
ലോർഡ് ജീസസ്സ്
Ninte Sneham (Lord Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:15:43.

നിന്റെ സ്നേഹം എന്റെ പ്രാണനു ജീവനരുളും സാന്ത്വനം
നിന്റെ ചുടുനിണം എന്റെ മനസ്സിനു കൃപകളൊഴുകും സാഗരം
യേശുവേ യേശുവേ ധന്യമായെൻ ജീവിതം
(നിന്റെ സ്നേഹം…)

നിന്റെ രൂപം എന്റെ ഹൃത്തിനു കുളിരു പൊഴിയും ദർശനം (2)
നിന്റെ കണ്ണുകൾ എന്റെ വീഥിയിൽ ശോഭയേകും ദീപകം
യേശുവേ യേശുവേ ധന്യമായെൻ ജീവിതം
(നിന്റെ സ്നേഹം…)

നിന്റെ മുറിവുകൾ എന്റെ നോവിനു സൗഖ്യമേകും തേൻ കണം (2)
നിന്റെ ശാന്തത എന്റെ നാവിനു അലിവു നിറയും ഗീതകം
യേശുവേ യേശുവേ ധന്യമായെൻ ജീവിതം
(നിന്റെ സ്നേഹം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts