നസ്രത്തിൽ ഉണ്ടൊരു
ഗുഡ് ഷെപ്പേഡ്
Nazrathil Untoru (Good Shepherd)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫാദർ സാജൻ പാറക്കൽ
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:44:33.

നസ്‌റത്തിൽ ഉണ്ടൊരു പുണ്യഗേഹം
ദൈവം തിരഞ്ഞെടുത്തൊരു ഭവനം
മറിയവും യൗസേഫും തനയനാം യേശുവും
ചേർന്നു നിർമ്മിക്കുന്ന തിരുകുടുംബം
അവിടെയുണ്ട് ത്യാഗത്തിൻ പരിമളം
അവിടെയുണ്ട് സ്നേഹത്തിൻ ആർദ്രത
നൊവേന്മാർ ശാഫേന്മാർ ഒന്നായി സ്വർഗ്ഗത്തിൽ
ദൈവത്തെ പാടി നമിക്കുന്നു
നീയും കുടുംബവും ആ ദിവ്യഗീതികളാൽ
ഈശോയെ പാടി നമിച്ചിടുവിൻ

ദൈവഹിതത്തിനായ് കാതു തുറന്നെന്നാൽ
ദിവ്യാൽഭുതം നീ കണ്ടിടും (2)
ദൈവത്തിൽ പൂർണ്ണമായ് ആശ്രയിച്ചെന്നാൽ
ദൈവാത്മാവിനാൽ നയിക്കപ്പെടും (2)
നൊവേന്മാർ ശാഫേന്മാർ ഒന്നായി സ്വർഗ്ഗത്തിൽ
ദൈവത്തെ പാടി നമിക്കുന്നു
നീയും കുടുംബവും ആ ദിവ്യഗീതികളാൽ
ഈശോയെ പാടി നമിച്ചിടുവിൻ

നിന്റെ കുടുംബത്തിൽ ദൈവം നാഥനായെങ്കിൽ
സ്വർഗ്ഗീയ ഭവനമായ് നിൻ ഗൃഹം മാറും (2)
തിരുക്കുടുംബം നിൻ മാതൃകയാക്കിയാൽ
എന്നും നിൻ ഗൃഹം അനുഗ്രഹമാകും (2)
നൊവേന്മാർ ശാഫേന്മാർ ഒന്നായി സ്വർഗ്ഗത്തിൽ
ദൈവത്തെ പാടി നമിക്കുന്നു
നീയും കുടുംബവും ആ ദിവ്യഗീതികളാൽ
ഈശോയെ പാടി നമിച്ചിടുവിൻ
(നസ്‌റത്തിൽ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts