വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2013 17:12:39.
ചിങ്ങത്തിരുവോണ സൂര്യോദയം ചിത്ര വർണ്ണാങ്കിത രമ്യോദയം മാവേലി മന്നന്റെ തിരുവരവേല്പ്പിനു മലയാളമൊരുങ്ങുന്ന ദിവ്യോദയം [ചിങ്ങത്തിരുവോണ] തിരുമേനി എഴുന്നള്ളുമീ സുപ്രഭാതത്തിൽ തിരുമുറ്റത്തായിരം പൂക്കളങ്ങൾ വരവർണ്ണിനികൾ മലയാളമങ്കകൾ വളയിട്ട കൈകളാൽ ഒരുക്കുമ്പോൾ ഇതുവരെയില്ലാത്തൊരാത്മ നിർവൃതിയിൽ ഹൃദയം കുളിരല ചൂടുന്നു [ചിങ്ങത്തിരുവോണ] തളിരോടു തളിർ ചൂടുമീ പുണ്യവേളയിൽ തൃപ്പൂക്കളങ്ങൾക്ക് ചുറ്റും മാദകവാണികൾ മദഭരിതാംഗികൾ മധുമയ ലാസ്യങ്ങൾ നടത്തുമ്പോൾ ഇതുവരെയില്ലാത്തൊരാനന്ദ ലഹരിയിൽ ഹൃദയം രോമാഞ്ചമണിയുന്നു [ചിങ്ങത്തിരുവോണ] | |