വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | പി വി പ്രീത |
രാഗം | ധര്‍മവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:39.
ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ പണ്ടു തൊട്ടേ എനിക്കിഷ്ടം..(ഇന്ദ്രനീല) കണ്ണന്റെ മുകിൽവർണ്ണമാകയാലോ നിന്റെ കണ്ണിന്റെ മണിവർണ്ണമാകയാലോ... (കണ്ണന്റെ.. ) (ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... ) വർഷമയൂരങ്ങൾ പീലി നീർത്താടുന്ന വർണ്ണം ഹർഷം തുളുമ്പും മനസ്സിലെ സ്വപ്നത്തിൻ വർണ്ണം.. (വർഷമയൂരങ്ങൾ.. ) ആഴി തൻ വർണ്ണം ആകാശവർണ്ണം ആത്മാവു പൂക്കും കടമ്പിന്റെ വർണ്ണം... (ആഴി തൻ.. ) (ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... ) ദൂരതമാലവനങ്ങൾ തൻ സാന്ദ്രമാം വർണ്ണം ചാരുഗോരോചനക്കുറി തൊട്ട ചന്തത്തിൻ വർണ്ണം.. (ദൂരതമാലവനങ്ങൾ .. ) കാളിന്ദീവർണ്ണം കായാമ്പൂവർണ്ണം ഗോപികാപുണ്യം പുണരുന്ന വർണ്ണം... (കാളിന്ദീവർണ്ണം.. ) (ഇന്ദ്രനീലത്തിനോടെന്തുകൊണ്ടോ... ) | |