പൊന്നും കുണുക്കിട്ട്
നിത്യ വസന്തം
Ponnum Kunukkittu (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകെ ജി സേതുനാഥ്
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.

  പൊന്നും കുണുക്കിട്ടു മിന്നല്‍പ്പൊളി പോലെ
മുന്നില്‍ വന്നവള്‍ നിന്ന നാള്‍
കുഞ്ഞാലിക്കകതാരിലിരുന്നൊരു ചിങ്ങേലിക്കിളി പാടിപ്പോയി
ചിറകിട്ടടിക്കുന്നു ചിരിച്ചുകുഴയുന്നു
ഇടനിലക്കാരറിയുന്നു
പിന്നെ തുക പറഞ്ഞവരടുക്കുന്നു
ഉടനെ നിക്കാഹ് വേണമെന്നുറയ്ക്കുന്നു
ഉടനെ നിക്കാഹ് വേണമെന്നുറയ്ക്കുന്നു

തട്ടമിട്ട് കവിളത്ത് പൊട്ടു തൊട്ട്
തരിവളക്കൂട്ടമിട്ട് കണ്ണ് രണ്ടും സുറുമയിട്ട്
പൊന്നരഞ്ഞാണവുമിട്ട് അവള്‍ ചുണ്ട് രണ്ടും ചുവപ്പിച്ച്
കന്നി മഴത്തുമ്പി പോലെ പറക്കും പെണ്ണ്
കൊലുസിട്ട് കിലുകിലെ നടക്കും പെണ്ണ്
അള്ളോ കുരുക്കുത്തി മുല്ല പോലെ ചിരിക്കും പെണ്ണ്
അള്ളോ കുരുക്കുത്തി മുല്ല പോലെ ചിരിക്കും പെണ്ണ്

മദനപ്പൂ വിരിച്ചിട്ട് മണിയറയൊരുക്കീട്ട്
മണവാളന്‍ കുഞ്ഞാലി കാത്തിരുന്നു
പഞ്ചമിപ്പൂങ്കുല പോലെ പവിഴ ചെമ്പകം പോലെ
അന്നവള് മണിയറയ്ക്കകത്ത് വന്ന്‌
ഒന്ന് ചിരിച്ച് പിന്നെ നഖം കടിച്ച്
പിന്നെ കണ്ണടച്ച് തല താഴ്ത്തി ... പിന്നെ കണ്ണടച്ച് തല താഴ്ത്തി
നിന്ന് കൊടുത്ത്.....അവന്‍..കോരിയെടുത്ത് ഹള്ളോ

കൊല്ലമേഴു കഴിഞ്ഞപ്പോള്‍ പിള്ളേരാറു പിറന്നപ്പോള്‍
കൊല്ലമേഴു കഴിഞ്ഞപ്പോള്‍ പിള്ളേരാറു പിറന്നപ്പോള്‍
പല്ലു തള്ളി എല്ലു തള്ളി നടന്നു പെണ്ണ്
കണ്ടവര്‍ കരള്‍ നൊന്തു കലങ്ങി
പണ്ടുകണ്ട ഹൂറി ഇവളെന്തൊരു പെണ്ണ്
ജീവിത പൊന്‍കുടം പൊട്ടിച്ചെറിഞ്ഞ പെണ്ണ്
ജീവിത പൊന്‍കുടം പൊട്ടിച്ചെറിഞ്ഞ പെണ്ണ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts