കദനത്തിൻ
നിത്യ വസന്തം
Kadanathin (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.

കദനത്തിൻ കരിനാഗമുണർന്നു
കരുതിയ സ്വപ്നങ്ങൾ തകർന്നു
കര കാണാത്താഴിയിൽ തുണയില്ലാ തോണിയിൽ
കരയുന്നു കരൾ നൊന്തു ഞങ്ങൾ..
കരയുന്നു കരൾ നൊന്തു ഞങ്ങൾ...
(കദനത്തിൻ... )

ഒരു കുഞ്ഞിക്കാലൊന്നു കാണാനായ് ഞാനന്ന്
ഒരുപാട് കണ്ണീർ കുടിച്ചു.. (ഒരു കുഞ്ഞിക്കാലൊന്നു.. )
ഇടനേരമില്ലാതെ ഇടനെഞ്ചു തേങ്ങിയെൻ
കരളാകെ ചുടുതീയിൽ വെന്തു...
(കദനത്തിൻ... )

ഒരു നാൾ കൊതിച്ചൊരാ കണ്മണിക്കുഞ്ഞുങ്ങൾ
ഒരുപാടു ദൈവമിന്നേകി.. (ഒരു നാൾ.. )
വിരിമാറിൽ ചിരി തൂകി ഒഴുകുന്ന നദി പോലെ
വരവായി ദുരിതങ്ങൾ എന്നോ...
(കദനത്തിൻ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts