ഏഴമതങ്ങള
നിത്യ വസന്തം
Ezhamathangala (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:34.

ഏഴാമത്താങ്ങള കൺ തുറന്നു
ഏഴു നാളായപ്പോൾ അമ്മ പോയി.. (ഏഴാമത്താങ്ങള.. )
എങ്ങോ യാത്ര പറഞ്ഞു പോയി..
താഴെയുള്ളേഴിനും അമ്മയായി
താഴമ്പൂ പോലുള്ളീ പെൺകിടാവ്.. (താഴെയുള്ളേഴിനും.. )
താരുണ്യമെത്താത്ത പെൺകിടാവ്...
ഏഴാമത്താങ്ങള കൺ തുറന്നു
ഏഴു നാളായപ്പോൾ അമ്മ പോയി...

കണ്ണെഴുതാനവൾക്കില്ല നേരം
കണ്ണെഴുതിക്കാനേ നേരമുള്ളൂ..
പൊട്ടു തൊടാനവൾക്കില്ല നേരം..
പൊട്ടു തൊടീക്കാനേ നേരമുള്ളൂ
പൊട്ടു തൊടീക്കാനേ നേരമുള്ളൂ...

ഏഴാമത്താങ്ങള കൺ തുറന്നു
ഏഴു നാളായപ്പോൾ അമ്മ പോയി...

ഉണ്ണാനൊരുങ്ങാനും ഇല്ല നേരം
ഉണ്ണികൾക്കൂണും ഉടുപ്പും വേണം
ഇല്ലില്ലുറങ്ങാൻ അവൾക്കു നേരം..
ഇല്ലത്തെ പാടുകൾ ഓർത്തിടേണം..
ഇല്ലത്തെ പാടുകൾ ഓർത്തിടേണം...

ഏഴാമത്താങ്ങള കൺ തുറന്നു
ഏഴു നാളായപ്പോൾ അമ്മ പോയി...

ഏഴാങ്ങളമാർക്ക് മൂത്തവളായ്
ഏഴിലംപാല പോലുള്ള പെണ്ണേ
പൊന്നാങ്ങളമാർക്ക് നീയോരമ്മ..
എങ്കിലും നീയൊരു കന്യയല്ലേ..
എങ്കിലും നീയൊരു കന്യയല്ലേ...

ഏഴാമത്താങ്ങള കൺ തുറന്നു
ഏഴു നാളായപ്പോൾ അമ്മ പോയി...
എങ്ങോ യാത്ര പറഞ്ഞു പോയി...
എങ്ങോ യാത്ര പറഞ്ഞു പോയി....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts