ഉണ്ണി വളരുന്നു
നിത്യ വസന്തം
Unni Valarunnu (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:34.

ആ... ആ... ആ...

ഉണ്ണി വളരുന്നു പാരാകെ ഒന്നായ്
പൊന്നാക്കി മാറ്റിയ പൊന്നുണ്ണി..
പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു
നല്ലുണ്ണി പൊന്നുണ്ണി ഒന്നു പോരേ...
(ഉണ്ണി വളരുന്നു... )

പൊൻചിലമ്പണിയുമെൻ ഉണ്ണിക്കു മയിലാടാൻ
മലകളൊരുക്കുന്നു കൊട്ടാരം.. (പൊൻചിലമ്പണിയുമെൻ.. )
കളിയാടും ഉണ്ണിക്കു പൂക്കും വസന്തത്തിൻ
തളിരുകൾ നെയ്യുന്നു പൂമഞ്ചം...

ഉണ്ണി വളരുന്നു പാരാകെ ഒന്നായ്
പൊന്നാക്കി മാറ്റിയ പൊന്നുണ്ണി...

വിശ്വഗൃഹത്തിൻ വിളക്കൊളി പൂക്കുന്നു
കണ്മണി കണ്ണു മിഴിക്കും നേരം.. (വിശ്വഗൃഹത്തിൻ.. )
മൂലോകദീപമാം മാണിക്യക്കല്ലിനു
ബാലാർക്കനെന്നു പുകൾ പരന്നു...

ഉണ്ണി വളരുന്നു പാരാകെ ഒന്നായ്
പൊന്നാക്കി മാറ്റിയ പൊന്നുണ്ണി..
പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു
നല്ലുണ്ണി പൊന്നുണ്ണി ഒന്നു പോരേ...
ആ... ആ... ആ... ങ്ങും.. ങ്ങും...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts