പാടാനോർത്തൊരു
കോഴിക്കോട് അബ്ദുൾ ഖാദറിന്റെ പാട്ടുകൾ
Paadaanorthoru (Kozhikode Abdul Khadernte Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:32.

പാടാനോർത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ.. ഞാൻ പാടിയതില്ലല്ലോ.. (പാടാനോർത്തൊരു.. )
കൈയ്യിലെ വീണ മുറുക്കിയൊരുക്കി
കാലം പോയല്ലോ.. വെറുതെ കാലം പോയല്ലോ... (കൈയ്യിലെ.. )
ഞാൻ പാടാനോർത്തൊരു മധുരിതഗാനം
പാടിയതില്ലല്ലോ.. ഞാൻ പാടിയതില്ലല്ലോ...

ശരിയായില്ലാ രാഗം.. ശരിയായില്ലാ താളം..
ശരിയായില്ലാ രാഗം.. ശരിയായില്ലാ താളം..
പാട്ടിൻ വാക്കുകൾ തെറ്റിടുമല്ലോ
പരവശമാണെൻ നാദം... (പാട്ടിൻ.. )
(ഞാൻ പാടാനോർത്തൊരു... )

പാടണമെന്നൊരു വെമ്പലിലിങ്ങനെ
വാടുകയാണെൻ ജീവൻ.. (പാടണമെന്നൊരു.. )
പാടണമെന്നൊരു മോഹം കരളിൽ
കൂടുകയാണതിവേഗം...
(ഞാൻ പാടാനോർത്തൊരു... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts