ക്രിസ്തുമസ് പുലരിയിൽ
ആത്മീയം
Christmas Pulariyil (Aathmeeyam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ എസ് മനീഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2021 12:33:52.
 ക്രിസ്മസ് പുലരിയിൽ രക്ഷാ കിരണമായ്
മഞ്ഞിൻ പുളകമായ് നാഥൻ വരികയായ്
പുൽക്കൂട് തൻ ...രാജാധി രാജൻ...
എളിയ പൈതലായ് ശാന്ത സൗമ്യനായ് അമ്മ മേരി തൻ ചാരെയായ്

ക്രിസ്മസ് പുലരിയിൽ രക്ഷാ കിരണമായ്
മഞ്ഞിൻ പുളകമായ് നാഥൻ വരികയായ്

കുളിരലയിൽ തിരുവചനം മാംസമായിതാ .....
മനസ്സുകളിൽ പുതുവഴികൾ ദീപ്തമായിതാ .....(2 )
താരങ്ങൾ വിരിഞ്ഞിതാ
ആകാശം തെളിഞ്ഞിതാ
ഉണരുക അണയുക സഹജരെ
മഹിയിതിൽ ഉത്സവ സുദിനമായല്ലോ .......
ആഹ്‌ളാദമായ് പാടുവിൻ ....


ക്രിസ്മസ് പുലരിയിൽ രക്ഷാ കിരണമായ്
മഞ്ഞിൻ പുളകമായ് നാഥൻ വരികയായ്

ഗിരിനിരകൾ കരമുകുളം കൂപ്പി നിന്നിതാ
തരുനിരകൾ മലരുകളും ചൂടി വന്നിതാ (2 )
സാന്താക്ലോസ് വന്നിതാ
സമ്മാനങ്ങൾ തന്നിതാ
അജഗണമിടയനു സ്വാഗതം
അരുളുമൊരസുലഭനിമിഷമായ് വാ ..വാ
ആരാധ്യനെ വാഴ്ത്തീടാം

ക്രിസ്മസ് പുലരിയിൽ രക്ഷാ കിരണമായ്
മഞ്ഞിൻ പുളകമായ് നാഥൻ വരികയായ്
പുൽക്കൂട് തൻ ...രാജാധി രാജൻ...
എളിയ പൈതലായ് ശാന്ത സൗമ്യനായ് അമ്മ മേരി തൻ ചാരെയായ് (2 )
ലലല ലാലല ... ലാല ലാലല ...
ലാല ലാലല .... ലാലല.....
ലലല ലാലല.... ലാല ലാലല.....
ലാല ലാലല .... ലാലല.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts