വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | രഘുകുമാർ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ശുദ്ധധന്യാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 02 2012 03:45:48.
മാവേലി നാടുവാണീടും കാലം മാനുഷ്യരാകെയുമൊന്നു പോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ഉള്ളത്തിലാകെയും സത്യധര്‍മ്മം പഞ്ഞമില്ലാത്തൊരു നാട്ടിന്‍പുറം നാട്ടിന്‍പുറം നാട്ടിന്‍പുറം നാട്ടുകൂട്ടങ്ങളെല്ലാം മാബെലിത്തമ്പ്രാന്റെ നന്മകള് പാടീടും നാളു വന്നേ (2) മലയാളം ഊയ്യലാടിടുന്നേ - മണി മലയാളം ഊയ്യലാടിടുന്നേ (നാട്ടുകൂട്ടങ്ങളെല്ലാം ) മാലോകരാകെയും സോദരഭാവത്തിന് പൂക്കളമെഴുതിയോ മനസ്സിനുള്ളില്‍ (മാലോകരാകെയും ) തൊടി തൊറും പാറിടും സഞ്ചാരിക്കിളികളേ (2) പൂപ്പട കൂട്ടാന്‍ മറന്നു പോയോ - ഈ പുന്നെല്ലു കൊറിക്കാനായി പറന്നു വായോ (നാട്ടുകൂട്ടങ്ങളെല്ലാം ) പേരറിയാത്തൊരു പൂവിനെ തേടുവാന്‍ പാരിലെ ഉണ്ണിമാര്‍ പോയതില്ലേ (പേരറിയാത്തൊരു ) മതഭേദമില്ലാതെ ഒരുമിച്ചു കൂടിടാന്‍ (2) മാമലയോരം ഒരുങ്ങിയല്ലോ - ഈ നിളയുടെ തീരങ്ങള്‍ ഉണര്ന്നുവല്ലോ (നാട്ടുകൂട്ടങ്ങളെല്ലാം ) | |