പ്രഭാത കുസുമം
സ്വർഗ്ഗീയ രാഗം
Prabhaatha Kusumam (Swargeeya ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംഎൽറിജ് ഐസക്
ഗാനരചനഫാദർ മൈക്കിൾ പനച്ചിക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:20.


പ്രഭാതകുസുമം കവിളില്‍ ചൂടിയ
തുഷാര കിരണം കരുതി
വെറുതെ ...വെറുതെ കരുതി (പ്രഭാത )
പ്രകാശമെങ്ങും വിതറും പകലിന്‍
പ്രഭവം ഞാനാണല്ലോ - പകലിന്‍
പ്രഭവം ഞാനാണല്ലോ
(പ്രഭാത )

പ്രകാശരൂപന്‍ പകലിന്‍ നാഥന്‍
എരിഞ്ഞുയര്‍ന്നു ജ്വാല പടര്‍ന്നു (പ്രകാശ )
പുകയായ് വെയിലില്‍ നീര്‍മണി മാഞ്ഞു
പൂവും വീണു കരിഞ്ഞു - ഹാ
സൂര്യന്റെ ഗര്‍വ്വം താണടങ്ങി ...
(പ്രഭാത )

നിസ്സാരമേതോ പുല്ലിന്‍ പൂവായ്
കിനാവു പോലെ മനുഷ്യന്‍ പോകും (നിസ്സാര )
കാലം തീരും ഓര്‍മ്മകള്‍ മായും
ഞാന്‍ ചിരമായ് വിളങ്ങും - യേശുവേ
ജീവന്റെ മുത്തായ്‌ നീ വരുകില്‍
(പ്രഭാത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts