എന്റെ യേശു എനിക്കു നല്ലവൻ
ആത്മപ്രവാഹം
Ente Yeshu enikku Nallavan (Aathmapravaaham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംലഭ്യമല്ല
ഗാനരചനവിത്സൺ ചേന്നനാട്ടിൽ ,കെ എ അബ്രഹാം ,എംടി ജോസ് ,ആർ‌എസ് വിജയരാജ് ,എം ഇ ചെറിയാന്‍ ,വി‌ജെ ട്രവേൺ ,തോമസ് മാത്യു കരുനാഗപ്പള്ളി ,മൂത്തപാക്കൽ കൊഞ്ചു
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:17.
എന്റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേയവന്‍ മതിയായവന്‍

കാല്‍വരി മലമേല്‍ കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്റെ വേദന സര്‍വ്വവും നീക്കിയെന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം
(എന്റെ യേശു )

അവനാദ്യനും അന്ത്യനുമേ
ദിവ്യസ്നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തില്‍ അതിശ്രേഷ്ഠനവന്‍
സ്തുത്യനാം വന്ദ്യനാം നായകന്‍
(എന്റെ യേശു )

മരുഭൂയാത്രയതി കഠിനം
പ്രതികൂലങ്ങള്‍ അനുനിമിഷം
പകല്‍ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്
എന്നെ അനുദിനം വഴിനടത്തും
(എന്റെ യേശു )

എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചീടുമേ
അവന്‍ രാജാവായ്‌ വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും
(എന്റെ യേശു )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts