അഷ്ടമി ചന്ദ്രിക
ഹരി നാരായണ
Ashtami Chandrika (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:15.
 
അഷ്ടമിചന്ദ്രിക തൊട്ടിലിട്ടു
രോഹിണി താരക തിലകമിട്ടു
ഗോകുല ഗോപികൾ കുരവയിട്ടു അന്നു
ഗോവിന്ദൻ മാനുഷ വേഷമിട്ടു
(അഷ്ടമിചന്ദ്രിക...)

ഓടക്കുഴലവൻ ഗാനമാക്കി
ഗോപിക രാധയെ തോഴിയാക്കി (2)
ഇന്ദ്രശരങ്ങളെ പൂക്കളാക്കി (2)
അവൻ വൃന്ദാവനപ്പൂക്കൾ ബാണമാക്കി
അന്നു തൊട്ടിന്നോളവും എന്നെയീ കണ്ണൻ
അടിമയാ‍ക്കി അരുമയാക്കി
(അഷ്ടമിചന്ദ്രിക...)

ഗോവർദ്ധനത്തെ ച്ഛത്രമാക്കി
ലോക രഹസ്യം ഗീതയാക്കി (2)
കാളിയമസ്തകം വേദിയാക്കി (2)
അവൻ ജീവിതമാകെ ലീലയാക്കി
അന്നു തൊട്ടിന്നോളവും എന്നെയീ കണ്ണൻ
അടിമയാ‍ക്കി അരുമയാക്കി
(അഷ്ടമിചന്ദ്രിക...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts