പായമ്മൽ വാഴും
മിഥില
Paayammal Vaazhum (Midhila)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംറാം സുരേന്ദര്‍
ഗാനരചനസിജു തുറവുര്‍
ഗായകര്‍ദുർഗ്ഗ വിശ്വനാഥ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:08.
 
പായമ്മൽ വാഴും ശത്രുഘ്നാ നീയെൻ
പാപങ്ങൾ നീക്കേണമേ ദേവാ
പാലാഴി വാസൻ തൃക്കൈയ്യിൽ ചൂടും
പാരിന്റെ പൊൻ ചക്രമേ
നീയില്ലാതില്ല ഈരേഴു ലോകം
നീയില്ലാതില്ല ശ്രീരാമജന്മം
നാരായ വേരായ നാരായണൻ നീ
പായമ്മൽ വാഴും ശത്രുഘ്നാ നീയെൻ
പാപങ്ങൾ നീക്കേണമേ ദേവാ
പായമ്മൽ വാഴും ശത്രുഘ്നാ സ്വാമീ

അരികേ വരുമോ അടിയരിൽ അമൃതം ചൊരിയാൻ
വിരിയും മലരായ് മനസ്സിലെ ഇരുളിൽ തെളിയാൻ
അറിവിൻ കിരണം വരമഴ മണിയായ് വിതറാൻ
സുകൃതം നിറയും പുതിയൊരു കിരണം തരുവാൻ
ചതുരത്തിൽ കളിയാടും ശ്രീകോവിലിൽ
അമരും നിൻ ചരിതങ്ങൾ പാടുന്നു ഞാൻ
ദാശരഥേ ഇനിയെൻ വ്യഥ നീക്കൂ
ദാശസതം നീണാൾ തുണയേകൂ
സൗമിത്രേ ദേവാ ശ്രീ ശത്രുഘ്നാ
തിരുമെയ്യിൽ ചാർത്താൻ വെൺചന്ദനം
പായമ്മൽ വാഴും ശത്രുഘ്നാ നീയെൻ
പാപങ്ങൾ നീക്കേണമേ ദേവാ
പായമ്മൽ വാഴും ശത്രുഘ്നാ സ്വാമീ

വിനകൾ വിതറും ലവണനെ ഉടനെ അരിയാൻ
വിജയം കൊയ്യാൻ ശരമഴ അവനിൽ ചൊരിയാൻ
വിളകൾ വിളയും മനസ്സിൻ കളകൾ കളയാൻ
ഒളിയായ് തെളിയും ഹരിണേ ശരണം ദേവാ
കുംഭത്തിൽ പൂയം നാൾ കൊടിയേറ്റമായ്
നാടെങ്ങും ദേവാ നിൻ തിരുവുത്സവം
താളമിടും തകിലായ് ഇടനെഞ്ചം
നാദസ്വരം വിതറും ശ്രുതിമേളം
സൗമിത്രേ ദേവാ ശ്രീ ശത്രുഘ്നാ
ഇനിയെന്നും നൽകാം പുഷ്പാഞ്ജലി
(പായമ്മൽ വാഴും ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts