അരുണ ഭാസുര
അയ്യപ്പത്തോം
Aruna Bhaasura (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:38:45.

അരുണഭാസുരാ സ്വാമി ഹരിതകോമളാ
അമരലോക സ്വീകരാ ശരണമയ്യപ്പാ..(2)
സുകൃതമാനസങ്ങളെ വഴിനടത്തുമീശ്വരാ
മധുരമോഹിനീസുതാ ശരണമയ്യപ്പാ..
അരുണഭാസുരാ സ്വാമി ഹരിതകോമളാ
അമരലോക സ്വീകരാ ശരണമയ്യപ്പാ....

കലശമാടിയെത്തുമെൻ കദനജീവകലകളില്‍
കരുണ ചെയ്തിടേണമേ സ്വാമീ....
ശനിനിറഞ്ഞ മനസ്സിലെ കരിപുരണ്ട ചിന്തകള്‍
ശരിയുരച്ചു പോറ്റണേ സ്വാമീ...
വാജിവാഹനപ്രഭോ തവ വിലാസമാകെയും
കണ്ടു കണ്ടു് ആടി ദിവ്യ ദേവമയൂരം...
അരുണഭാസുരാ സ്വാമി ഹരിതകോമളാ
അമരലോക സ്വീകരാ ശരണമയ്യപ്പാ....

പ്രണവഭാവസന്ധ്യയില്‍ ചന്ദ്രകാന്തദീപമായ്
പ്രഭ ചൊരിഞ്ഞിടേണമേ സ്വാമീ....
ചരണപങ്കജങ്ങളില്‍ മിഴിയുഴിഞ്ഞു പാടവേ
പുലരിയെന്നിലേകണേ സ്വാമീ....
വേദശാസ്ത്രവല്ലഭാ അതുലയോഗസന്നിഭാ
ഗാനമെന്ന ധ്യാനമെന്നും ഏറ്റു വാങ്ങണേ....
(അരുണഭാസുരാ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts