ജയ് ശ്രീ ഗണേശ
ദിവ്യം
Jai Sree Ganesha (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനരാഹുൽ സോമൻ
ഗായകര്‍ശരത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:24:16.
 
ജയ് ശ്രീ ഗണേശാ.... ജയ് ശ്രീ ഗണേശാ....
സങ്കടമോചകാ.. എൻ പ്രിയ ദേവാ..
ജയ് ശ്രീ ഗണേശാ.... ജയ് ശ്രീ ഗണേശാ....
വിഘ്നവിനാശകാ.. ആപദ്ബാന്ധവാ..
ശരണം ശരണം തവ ചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ.. (ശരണം) (ജയ് ശ്രീ ഗണേശാ)

ഷണ്മുഖസോദരാ... മോദകപ്രിയഭീമാ....
മൂഷികവാഹനാ.... വണങ്ങുന്നു ഞങ്ങൾ..... (ഷണ്മുഖസോദരാ)
അലിവിൻ തിരുമൂർത്തീ.. ഗജമുഖ വിനായകാ..
മംഗളമൂർത്തീ.. നമിയ്ക്കുന്നു ഞങ്ങൾ.. (അലിവിൻ)
രുദ്രപ്രിയപുത്രാ.. പർവ്വഗൗരീസുതാ...
കരുണ നിൻ മിഴികളിൽ കനിയുക വരദാ... (ശരണം) (ജയ് ശ്രീ ഗണേശാ)

സിദ്ധിവിനായകാ... സുമുഖാ.. ശശിവർണ്ണാ..
മുക്തിദായകാ... സ്തുതിയ്ക്കുന്നു ഞങ്ങൾ.. (സിദ്ധിവിനായകാ)
മൃത്യുഞ്ജയദേവ നന്ദനാ സർവ്വോത്തമാ..
ശുഭഗുണാകാരാ.. നമിയ്ക്കുന്നു ഞങ്ങൾ.. (മൃത്യുഞ്ജയദേവ)
വിശ്വമുഖനാഥാ... വീരഗണപതേ...
ആശ്രയം നീയേ ദേവാധിദേവാ.. (ശരണം) (ജയ് ശ്രീ ഗണേശാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts