വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | വി കെ ശശിധരൻ ,കോട്ടക്കൽ മുരളി |
ഗാനരചന | മുല്ലനേഴി ,കരിവെള്ളൂർ മുരളി ,മുരുകൻ കാട്ടാക്കട ,പി മധുസൂദനൻ ,എ കെ ദിനേശൻ ,പിവി ശ്രീനിവാസൻ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 17 2012 03:35:26.
ഭൂമിയും വായുവും വെള്ളം വെളിച്ചവും മർത്ത്യനുണ്ടാക്കിയതല്ലല്ലോ പിന്നെ ഒക്കെ നശിപ്പിക്കാൻ മാനവനിന്നാരും തിട്ടൂരം നൽകിയിട്ടില്ലല്ലോ (2) (ഭൂമിയും വായുവും…) തോടും പുഴകളും പാടവും തീർത്തിട്ട് മാളിക വെയ്ക്കുവാൻ നോക്കല്ലേ (2) കാട്ടിലെ വൻമരമൊക്കെ മുറിച്ചിട്ട് കാടൊക്കെ നാടാക്കാൻ നോക്കല്ലേ (2) (ഭൂമിയും വായുവും…) ഇക്ഷിതിയൊന്നു നന്നായ് കുലുങ്ങിയാൽ അക്ഷണം എല്ലാം നശിക്കില്ലേ(2) ഇക്കാര്യം നന്നായിട്ടോർത്തിട്ട് ഭൂമിയെ സംരക്ഷിച്ചീടുവാൻ നോക്കേണ്ടേ (2) (ഭൂമിയും വായുവും…) കുഞ്ഞനുറുമ്പു തൊട്ടാഴിയിൽ വാഴുന്ന വൻപൻ തിമിംഗലമെന്നല്ലാ (2) സർവചരാചരങ്ങൾക്കും അവകാശപ്പെട്ടതാണീ ഭൂമിയോർക്കേണം (ഭൂമിയും വായുവും…) | |