ഇതുവരെ കാണാത്ത
കൂട്ടുകാരി
Ithu Vare Kaanaatha (Koottukaari)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസമദ്‌ പ്രിയദര്‍ശിനി
ഗാനരചനസമദ്‌ പ്രിയദര്‍ശിനി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:57.
 
ഇതുവരെ കാണാത്ത
ഇതു വരെ കേൾക്കാത്ത
ഇതു വരെ ചൂടാത്തൊരനുഭൂതി
ഇവളാരോ ഇവളാരോ
(ഇതുവരെ ....)

മറക്കുവാൻ കഴിയില്ല പിണക്കുവാൻ കഴിയില്ല
അടുക്കാനും അകലാനും കഴിയുകില്ല (2)
വരികില്ലേ നീ പ്രിയസഖി നിൻ
മനസ്സിന്റെ കിളിവാതിൽ തുറക്കുകില്ലേ (2)
(ഇതുവരെ ....)

കുളിർ കാറ്റു വീശുമ്പോലെ മധുപന്റെ മൂളൽ പോലെ
മിന്നി മറയുന്ന മിന്നാമിന്നു പോലെ (2)
ഇരവിനെ മറയ്ക്കുന്ന പകലിനെപ്പോലെ നീ
അനുരാഗദൂതുമായ് വന്നിടുമോ (2)
(ഇതുവരെ ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts