തരുണീ
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Tharunee (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:10:30.
തരുണീ ഞാൻ എന്തു ചെയ്‌വൂ ഹന്ത
മാമക ദയിതനെന്നെ മറന്നോ ?
(തരുണീ...) - 2

സരസിജത്തിനെ വെല്ലും മാനസം കാണ്മതും - 2
സരസവചനാമൃതം കേൾപ്പതും എന്നു ഞാൻ ? - 2
തരുണീ ഞാൻ എന്തു ചെയ്‌വൂ ഹന്ത
മാമക ദയിതനെന്നെ മറന്നോ ?

അല്ലൽ ഇതഖിലവും ശ്രീപത്മനാഭനോടു
അൻപോടു നീ ചെന്നു ചൊല്ലേ
(അല്ലൽ....)
അല്ലിത്താർ ശരസമനാകിയൊരു കണവൻ
അല്ലിത്താർ ശരസമനാകിയൊരു കണവൻ
അല്ലാതാരെനിക്കവലംബം കോകിലവാണീ
അല്ലാതാരെനിക്കവലംബം കോകിലവാണീ

തരുണീ ഞാൻ എന്തു ചെയ്‌വൂ ഹന്ത
മാമക ദയിതനെന്നെ മറന്നോ ?
ദയിതനെന്നെ മറന്നോ ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts