വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | ജോണ്‍സണ്‍ |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | ജി വേണുഗോപാല്‍ ,എൻ ലതിക |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:51.
എന്തേ നീ വരാത്തേ... എന്തേ നീ വരാത്തേ.. അഴകിന്‍ നിറവായ് ഓമനത്തിങ്കള്‍ കേള്‍ക്കാതുറങ്ങും കോമളത്താരല്ലേ.. പൊന്നോമനത്താരല്ലേ... എന്തേ നീ വരാത്തേ... ഓര്‍മ്മകള്‍ക്കുള്ളില്‍ വന്നൂയലാടി ഓലവാലന്‍കിളി ഒന്നുകൂടി.. പണ്ടു നാം കണ്ട കിനാക്കളെല്ലാം പഞ്ചവര്‍ണ്ണക്കിളിയായി മാറി നിന്‍ മാറില്‍ വന്നു ചായാനായ് എന്റെ സ്വപ്നമാം ശാരിക ചിറകടിച്ചു.. ങ്ങും.. ങ്ങും.. ങ്ങും.. (എന്തേ നീ... ) പഞ്ചവന്‍കുന്നിന്റെ മേലെയെത്തി പൌര്‍ണമി വീണ്ടും തിരി കൊളുത്തി.. മന്ദഹാസത്തിന്‍ വെളിച്ചമോടെ നീയെന്റെ മുന്നില്‍ വിളങ്ങിയെത്തി ആത്മാവില്‍ പൊന്നു പെയ്യാനായെന്റെ പ്രണയമാം വിണ്‍മുകില്‍ താണിറങ്ങി... ഓ.. ഓ.. ഓ.. (എന്തേ നീ... ) | |