മിഴിയഴക് നിറയും
അമ്പിളിക്കണ്ണൻ
Mizhiyazhaku Nirayum (Ambilikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅരവിന്ദ് ശ്രീറാം ,തേജ് ,ശ്രീഹരി
ഗാനരചനസിജു തുറവുര്‍ ,ചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍വിഷ്ണു മോഹൻ സിതാര ,ആതിര മുരളി ,കെ ആർ ശ്യാമ ,അൽക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2024 15:33:51.
മിഴിയഴക് നിറയും രാധ..
മൊഴിയഴക് പൊഴിയും രാധ..
മിഴിയഴക് നിറയും രാധ..
മൊഴിയഴക് പൊഴിയും രാധ..
കണ്ണന്‍റെ മനസ്സില്‍ വന്നിരുന്നവള്‍
നീലക്കടമ്പിന്‍ചോട്ടില്‍ നീയിരുന്നു
നീരദവര്‍ണ്ണനായ് ഞാന്‍ വരുന്നു

കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
കോലക്കുഴലെടുത്തു ഞാനൂതിപ്പാടാവേ
നാണത്തോടെ മുഖംകുനിച്ചവളുനിന്നൂ....

മിഴിയഴക് നിറയും രാധ..
മൊഴിയഴക് പൊഴിയും രാധ..
കണ്ണന്‍റെ മനസ്സില്‍ വന്നിരുന്നവള്‍

സുന്ദരനയനമനോഹരാംഗിണി
മായാമോഹിനി നീ
ചന്ദനമുകിലുകള്‍ വന്നുതലോടും
മംഗളയാമിനി നീ
യമുനയിലുണരും പൊന്നോളത്തിന്‍
കൊലുസ്സണിഞ്ഞവളേ
യമുനയിലുണരും പൊന്നോളത്തിന്‍
കൊലുസ്സണിഞ്ഞവളേ
ഹൃദയംതന്നില്‍ കണ്ണനെമാത്രം
ചേര്‍ത്തുവെച്ചവളേ...

മിഴിയഴക് നിറയും രാധ..
മൊഴിയഴക് പൊഴിയും രാധ..
കണ്ണന്‍റെ മനസ്സില്‍ വന്നിരുന്നവള്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts