രങ്കുള്ള നീല
ക്വയർ സോങ്ങ്സ്
Rankulla Neela (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:26.

റങ്കുള്ള നീല ബഹറിന്റെ മോസ തുരു തുരെയെത്തുന്നു
ശൊങ്കത്തി ഭാരത ബീവിയെ വാഴ്ത്തുന്ന
ബൈത്തുകൾ കേൾക്കുന്നു
മൊഞ്ചത്തിപ്പെണ്ണിനെ കാനേത്ത് ചെയ്യുവാൻ
ആരെല്ലാം വന്നെന്ന്
തഞ്ചത്തിൽ വന്ന ശൂജായികൾ
തന്നുടെ പേരെണ്ണിപ്പാടുന്നു
ലന്തക്കാർ വന്ന് വെള്ളക്കാർ വന്ന്
ഇന്ത്യയ്ക്ക് ഖൽബു മെഹറ് പറഞ്ഞ്
അറബികളെത്തി പറങ്കികളെത്തി
ആയിരം മിസ്ക്കാല് പൊന്നും കൊണ്ടെത്തി
(റങ്കുള്ള....)

ലെങ്കി മറിഞ്ഞ് ഗംഗ പറഞ്ഞ്
മങ്കയ്ക്ക് വേണ്ടല്ലോ മാംഗലമെന്ന്
അങ്കത്തിനന്ന് ചിങ്കങ്ങൾ നിന്ന്
അങ്കം ജയിച്ചതും ഭാരതപ്പെണ്ണ്
(റങ്കുള്ള....)

ആങ്ങളമാര് ആയിരം പേര്
ആരംഭപ്പെങ്ങൾ തൻ രക്ഷക്കായ് പോര്
വീരചരിത്രം ഏറേ പവിത്രം
ഭാരതബീവിയ്ക്ക് ബീരിത പത്രം
(റങ്കുള്ള....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts