സരസ്വതി ദേവിതൻ
ലളിതാമൃതം
Saraswathy Devithan (Lalithamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎസ് ഗോപാലകൃഷ്ണ ശർമ്മ
ഗാനരചനഎസ്‌ആർ രഞ്ജിത്
ഗായകര്‍രമേശ് മുരളി
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:18.
 
സരസ്വതിദേവി തൻ സങ്കീർത്തനം പാടും
സൗപർൻണികാ തീർത്ഥ തീരഭൂമി
സർവജാലങ്ങളും ശ്രുതി മീട്ടി നിൽക്കുന്നു
സർവസ്വമേകുന്നു മൂകാംബിക
(സരസ്വതിദേവി...)

ത്രിഭുവനമഖിലം മോഹിതമാക്കിടും
തവഗളനാദത്തിൻ ശ്രുതിമധുരം (2)
അതിലിറ്റു നൽകി നീ കാരുണ്യവർഷമായ്
പെയ്തലിഞ്ഞീടനേ വാഗേശ്വരീ (2)
(സരസ്വതിദേവി...)

ആയിരം നാവിൽ നീ അക്ഷരം നൽകിയും
ഏഴുസ്വരങ്ങളാം അമൃതേകിയും (2)
നിൻ മണിവീണ തൻ നാദങ്ങളെപ്പൊഴും
ഹൃദയത്തിൻ സ്പന്ദനമാകേണമേ (2)
(സരസ്വതിദേവി...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts