തൃപ്പുറ്റ കാവമ്മേ
തൃത്താളം
Thripputta Kaavamme (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2012 17:18:24.
 
തൃപ്പുറ്റക്കാവമ്മേ കാണാനായി എത്തുമ്പോള്‍ ഉള്ളാകെ തീയാണേ
തിരപൂണ്ട മനസ്സോടെ പടി താണ്ടി വരുന്നേരം തീയെല്ലാം നീരാണേ
ദൂരപ്പോയി സന്താപം തിരതല്ലി സന്തോഷം തൃപ്പുറ്റക്കാവമ്മേ തമ്പുരാട്ടി
ഉയരത്തില്‍ വാഴുന്ന തമ്പുരാട്ടി
(തൃപ്പുറ്റക്കാവമ്മേ )

കള്ളിപ്പൂക്കള്‍ വീണിടും നിന്‍ തറയില്‍ നാഗത്താന്‍
നൂറും പാലും വെള്ളരിയും വഴിപാടു് നല്‍കീടാം
പൂര്‍ണ്ണപുഷ്ക്കലമാറോടൊപ്പം ശ്രീശാസ്താവു്
എള്ളു് തിരിവെയ്ക്കാം സ്വാമിയേ ശരണം
(തൃപ്പുറ്റക്കാവമ്മേ )

കിഴക്കന്‍ വേലയിലാനകള്‍ തന്‍ നെറ്റിപ്പട്ടത്തില്‍
പോക്കുവെയിലിന്‍ രശ്മികള്‍ നല്‍പൊന്നു പൂശുമ്പോള്‍
അഴകുതൊഴിയും മനസ്സിലുണരും യോഗീശ്വരാ
പദസമസ്ക്കാരം ശതനമസ്ക്കാരം
(തൃപ്പുറ്റക്കാവമ്മേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts