മകം തൊഴുമ്പോൾ
ഭൈരവി
Makam Thozhumbol (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:08.
 
മകം തൊഴുമ്പോൾ തിരുമുഖം തൊഴുമ്പോൾ
തിങ്കൾനഖം തൊഴുമ്പോൾ ഞാൻ കടല്
മുടി തൊഴുമ്പോൾ മലരടി തൊഴുമ്പോൾ
തിരുനട തൊഴുമ്പോൾ ഇളവെയില്
(മകം തൊഴുമ്പോൾ....)

ഉമയായ് രമയായ് വാണിയുമായ് നീ
ഉദയാസ്തമയങ്ങൾ തീർക്കുമ്പോൾ (2)
ചക്രവാളത്തിൻ മടിയിലിരുന്നതാ
മുക്കണ്ണൻ തുടി മുഴക്കുന്നു
അതിൽ മുക്കാലം ചിറകടിക്കുന്നു
(മകം തൊഴുമ്പോൾ...)

ശ്രുതിയായ് സ്മൃതിയായ് വേദങ്ങളായ് നിൻ
സ്വരലയ തീർത്ഥം ഒഴുകുമ്പോൾ (2)
മാനത്തെ പഞ്ചാരമണലിൽ ബ്രഹ്മാവ്
മായേ എന്നെഴുതി പഠിക്കുന്നു
അതു മായാത്ത മഴവില്ലായ് തെളിയുന്നു
(മകം തൊഴുമ്പോൾ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts