ഇവിടെ ജനകോടികളുടെ
സഖാവ്
Ivide janakodikalude[Kavitha] (Sakhaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആമച്ചൽ സദാനന്ദൻ ,ധർമൻ ഏഴോം
ഗാനരചനലഭ്യമല്ല
ഗായകര്‍സി രാമചന്ദ്രൻ ,ആമച്ചൽ രവി ,കെ പി സുരേഷ് ,മിനി സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:02.
 ഇവിടെ ജനകോടിതന്‍ അസ്ഥിഖണ്ഡങ്ങളാല്‍
കോട്ടകള്‍ തീര്‍ത്തതിന്‍ അധിപതികളായവര്‍
കൊട്ടാര ഗോപുര ചുവരിലെ പ്രതിമയായ്
നാടിന്‍ ചരിത്രം വരഞ്ഞിട്ടിരുന്നവര്‍
ജാതിമത ശക്തിതന്‍ ചങ്ങലക്കണ്ണിയാല്‍
പ്രാകൃത സാമൂഹ്യ നീതി ശാസ്ത്രങ്ങളാല്‍
നിത്യം വരിഞ്ഞു മുറുക്കും മനുഷ്യന്റെ
നെഞ്ചിലെ സ്വാതന്ത്ര ബോധമാം തീക്കനല്‍
സംഘബോധത്തിന്റെ സൂര്യ മന്ത്രം കൊണ്ട്
കത്തി ജ്വലിപ്പിച്ചു തീപന്തമാക്കിയ
കാലാതിവര്ത്തിയാം നാടിന്റെ നായകാ
നിന്റെ കഥ വീര കഥ പാടട്ടെയിന്നു ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts