അമ്മേ മൂകാംബികേ
ത്രിഭുവന മോഹിനി മൂകാംബികേ
Amme Mookaambike (Thribhuvana Mohini Mookambike)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎച്ച് ഹനുമന്താചാർ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസാനന്ദി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2023 16:24:13.
അമ്മേ മൂകാംബികേ... അമ്മേ ജഗദംബികേ...
അമ്മേ എന്നൊരു വൈഖരി നാം പാടും
ഓ മൂകാംബികേ ഓ ജഗദംബികേ

ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ
ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ

സംഗീത സാഹിത്യ കലാ പോഷകയായി
രാഗോപാസനയ്ക്ക് വരമരുളമ്മേ
ഉലകെങ്ങും നിറയുന്ന പ്രണവത്തിൻ തായായി
അനവദ്യ പ്രതിഭ തൻ പ്രഭ തൂകുകമ്മേ...

ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ
ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ

അഴലൂറിയ മനസ്സിൻ മിഴിനീരു തുടയ്ക്കാൻ
ചെന്താമര കൈ നീട്ടൂ നീ അമ്മേ...
രക്ഷയ്ക്കും ശിക്ഷയ്ക്കും നീയല്ലേ അവലംബം
ഭൂമണ്ഡല പാലകയെ ഒളി തുകമ്മേ...

ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ
ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ

ശ്രീകാര ഓംകാര നാദരൂപാത്മികേ
മൂകാംബിക നാമമായി വിളങ്ങിടും അമ്മേ...
ശ്രീകരി ശുഭകരീ അർപ്പിത മനസ്സിൽ നീ
ആർത്തപ്രാണയായി കരുണയേകമ്മാ...

ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ
ജയ ജയ ജഗദംബേ ജയ ജയ മൂകാംബേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts