ശരണം വിളിക്കുവിൻ
പൊന്നമ്പല വാസൻ
Sharanam Vilikkuvin (Ponnambala Vaasan)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനഎം പി ശിവം
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2023 14:17:53.
സ്വാമിയേയ് ശരണമയ്യപ്പാ
ധര്‍മ്മശാസ്താവേ ശരണമയ്യപ്പാ
ഹരിഹരസുതനേ ശരണമയ്യപ്പാ

ശരണം വിളിക്കുവിന്‍ സ്വാമി ശരണം വിളിക്കുവിന്‍
ഹരിഹരസുതനേ അയ്യപ്പാ എന്നു ശരണം വിളിക്കുവിന്‍
എന്നും ശരണം വിളിക്കുവിന്‍

നരജീവിത സാഫല്യം നേടുവാന്‍
നിറഞ്ഞ രൂപം മനസ്സില്‍ ഭജിപ്പിന്‍
ദുരിത ദാരിദ്ര്യ ദുഃഖം നീങ്ങുവാന്‍
പരിചൊടു സൗഭാഗ്യ മോദമാര്‍ന്നിടാന്‍...

നിറമാലദീപ ഒളിയലങ്കാരം
തിരുനാമാമൃത വര്‍ഷപ്പൊഴിവിന്‍
നിറമായ ഭക്തി ബാഷ്പത്തില്‍ മുങ്ങി
കരതാരില്‍ വെച്ചു പൂജിക്കുന്നാളും

അരുള്‍വക ചൊരിഞ്ഞു കടാക്ഷം നല്‍കി
ഏവര്‍ക്കും ധര്‍മ്മശാസ്താവായി വിളങ്ങും
കരുണചൊരിയുന്ന മാമണികണ്‌ഠന്
അറിയാതെ ചെയ്ത കുറ്റങ്ങള്‍ പൊറുക്കാന്‍...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts