അമ്പിളിക്കുട്ടാ
ഋതുമംഗലം
Ambilikkutta (Rithumangalam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍മായാദേവി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:54.
 
അമ്പിളിക്കുട്ടാ വാ വാ വാ
അമ്മിണിക്കുഞ്ഞിനു കൂട്ടായ് വാ
എന്റെ അമ്മിണിക്കുഞ്ഞിനു കൂട്ടായ് വാ
നക്ഷത്രപ്പൂവണിമുറ്റത്തു നീയെന്നും
ഒറ്റയ്ക്ക് പിച്ച നടന്നാലോ (2)
(അമ്പിളിക്കുട്ടാ...)

മഞ്ഞക്കിളിത്തൂവൽതൊപ്പി തരാം
മഞ്ഞമലർ പട്ട് ചുറ്റി തരാം (2)
കുഞ്ഞിലക്കുമ്പിളിൽ മാമു തരാം
കുന്നിക്കുരുമണി കോർത്തു തരാം (2)
കുന്നിക്കുരുമണി കോർത്തു തരാം
(അമ്പിളിക്കുട്ടാ...)

കൊച്ചുകുരുത്തോലപ്പീപ്പി തരാം
പുത്തിലഞ്ഞിപ്പാട്ടു പാടി തരാം (2)
മുറ്റത്തെ മുല്ലത്തറയിൽ മെല്ലെ
പിച്ചാ പിച്ചാ നടന്നേ വാ (2)
പിച്ചാ പിച്ചാ നടന്നേ വാ
(അമ്പിളിക്കുട്ടാ...)

പച്ചിലക്കിണ്ണം നിരത്തിയല്ലോ
പൂക്കിലച്ചോറു വിളമ്പിയല്ലോ (2)
ഇന്നാണിന്നാണമ്മിണിക്കുഞ്ഞിന്റെ
കിങ്ങിണിപ്പാവയ്ക്കു കല്യാണം(2)
കിങ്ങിണിപ്പാവയ്ക്കു കല്യാണം
(അമ്പിളിക്കുട്ടാ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts