സ്വർണ്ണ പക്ഷി
ഋതുമംഗലം
Swarnna Pakshi (Rithumangalam)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കബീര്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:53.
 
സ്വർണ്ണപ്പക്ഷീ ഒരു പൊൻതൂവൽ തരൂ
വർണ്ണച്ചിറകിൻ പൂങ്കുലയിൽ നിന്നൊരു
പൊൻതൂവൽ തരൂ സ്വർണ്ണപ്പക്ഷീ
(സ്വർണ്ണപ്പക്ഷീ...)

പാവത്തൊപ്പിയിൽ വെയ്ക്കാം
പൂപ്പാലികയിൽ കണി വെയ്ക്കാം
മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം
പാടിപ്പാടി തഴുകിയിരിക്കാം
സ്വർണ്ണപ്പക്ഷീ..)

നീലത്താമരയിലയിൽ നിൻ തൂവൽ പൊന്മുനയാലെ
ഞാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാൻ
ഇന്നെൻ ഓമൽ സഖിയെയുറക്കാം
(സ്വർണ്ണപ്പക്ഷീ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts