വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | രാധിക തിലക് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 03 2012 09:45:53.
ആവണിത്തെന്നലേ അരികിൽ വായോ ഓമലേ ഒരു പിടി തുമ്പപ്പൂ തായോ ഓർമ്മകൾക്കെന്നും ഓമനിക്കാനായി ഓമൽക്കിനാവിൽ പൂമണം തായോ (ആവണിത്തെന്നലേ…) മാനത്തെ നാഴൂരി ചിങ്ങനിലാ പ്പാല് താഴത്തും തുളുമ്പണു എന്തൊരു ശേല് (2) കണ്ണാരം പൊത്തി കളിക്കുവാൻ വായോ കാറ്റേ നീ ഇത്തിരി കസ്തൂരി തായോ (2) (ആവണിത്തെന്നലേ…) കേക്കണു കേക്കണു പൂവിളി ദൂരെ മുക്കുറ്റി തിരുതാളി പൂപ്പൊലി ചാരേ (2) ഒന്നാനാം കുന്നിനു ഓണവില്ലാണു നീ മലയാള കൊലുസ്സിനു ചിങ്ങപ്പൂവേ (ആവണിത്തെന്നലേ…) | |