മന്ത്രമെന്നാൽ ഒരു മന്ത്രം
ശബരിമല
Manthramennal Orumanthram (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2020 17:48:00.
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണം..

മന്ത്രമെന്നാലൊരു മന്ത്രം സ്വാമി ശരണം
മലയെന്നാലൊരു മല അതു ശബരിമല
അഭയമായൊരു വേദം സ്വാമി പാദം
ആയിരങ്ങൾക്കൊരു നാമം അയ്യനപ്പൻ
(മന്ത്രമെന്നാൽ ).....

കല്മഷങ്ങൾ പൂവാക്കും കരുണാമയനെ
കണ്ണീരും മുത്താക്കും സച്ചിൻമയനെ(2)..
കലിയുഗത്തിൻ വരദനായ് വാഴുന്നോനെ
കാലം നിൻ നടകാക്കും പുലിവാഹനമായി(2)

സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ.
(മന്ത്രമെന്നാൽ...)

ധർമത്തിൻ വില്ലണിയും നിർമത്സരനെ
കർമ്മത്തിൻ പുലരിയിൽ നിൻ നെയ്യഭിഷേകം(2)
പതിനെട്ടാം പടിയിലെൻ പദ്മദലങ്ങൾ
പതിനാലിനുമഭയം നിൻ തിരുചരണങ്ങൾ(2)

സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ..
(മന്ത്രമെന്നാൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts