അഴുതയും പമ്പയും
ശബരിമല
Azhuthayum Pampayum (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2020 15:23:00.
അഴുതയും പമ്പയും സ്തുതി പാടി ഒഴുകുന്ന
വനതടമാകണം മമ ഹൃദയം...(അഴുത)
അതിലൊരു നിമിഷവും ഉണരുമെൻ
സ്പന്ദങ്ങൾ അയ്യപ്പ സ്വാമിതൻ കഥയാകണം....
അവിടുന്നീ അടിമയ്ക്കു തുണയാകണം... (അഴുത )

അറിയാതെ ഞാൻ ചെയ്ത പുണ്യ പാപങ്ങളെ..
ഇരുമുടി കെട്ടാക്കി ശിരസ്സിലേറ്റി..(അറിയാതെ.. )
ഒരുപാട് ജന്മങ്ങൾ ശരണത്തിൻ തണൽ തേടി
(ഒരുപാട്.. )
അലയുമ്പോൾ നിയെന്നെ കണ്ടറിഞ്ഞു
തൊഴുകയ്യുമായ് ഞാൻ മുന്നിൽ നിന്നു.. (അഴുത..)

തുമ്പങ്ങളൊക്കെയും സ്വാമിതൻ തൃക്കാൽക്കൽ
തുമ്പപ്പൂ ഇതളായി ഞാൻ ചൊരിഞ്ഞിടുമ്പോൾ (തുമ്പ... )
പന്തള പുണ്യമാം തമ്പുരാനെ
കണ്ണിൽ പമ്പയായ് നിന്റെ തീർത്ഥം.. (പന്തള..)
പാപങ്ങൾ കഴുകുമി ശുഭമുഹൂർത്തം
(അഴുത...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts