കലിയുഗവരദാ
ശാസ്താവ്
Kaliyuga Varada (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 17:57:21.
 
കലിയുഗവരദന്റെ കമനീയ വിഗ്രഹം തിരുവാഭരണങ്ങള്‍ ചാര്‍ത്തി
ഒരു കുറി കാണുമ്പോള്‍ ഒരു കോടി ജിന്മത്തിന്‍
സുകൃതം തേടുന്നു നമ്മള്‍ (2)
(കലിയുഗവരദന്റെ )

കാലം ഭജനമിരിക്കുമീ പാവന കാനനശ്രീകോവില്‍ നടയില്‍
മാമല കയറിയിറങ്ങി വരുമ്പോള്‍
മാമക ജന്മം സഫലം - സ്വാമി
മാമക ജന്മം സഫലം
നോവുകളെല്ലാം ശരണം വിളി കേട്ടു
പൂവുകളാക്കുമെന്‍ സ്വാമി
കാടിതു ഭക്തര്‍ക്കഭയം നല്‍കുന്ന
മേടയായി മാറ്റുമെന്‍ സ്വാമി (2)
ദര്‍ശനപുണ്യം നല്‍കണമേ പ്രിയദര്‍ശനനാകും അയ്യപ്പാ
ശരണം ശരണം അയ്യപ്പാ തിരുവടി ശരണം അയ്യപ്പാ
(കലിയുഗവരദന്റെ )

മഞ്ഞയിളംവെയില്‍ നിന്‍ പൊന്‍കൊടിമരം
പിന്നെയും സ്വര്‍ണ്ണം പൂശി
തിരുനടവഴിയില്‍ ശയനപ്രദക്ഷിണം അരുളി മടങ്ങുകയല്ലോ
സ്വാമി
തൊഴുതു മടങ്ങുകയല്ലോ
ഉണ്ണിക്കതിരോന്‍ ആയിരം കൈകളാല്‍ ചന്ദനം പൂശുകയല്ലോ
എന്നും ഭജനകള്‍ പാടും കിളികളില്‍
ഒന്നായി തീരാന്‍ മോഹം (2)
ദര്‍ശനപുണ്യം നല്‍കണമേ പ്രിയദര്‍ശനനാകും അയ്യപ്പാ
ശരണം ശരണം അയ്യപ്പാ തിരുവടി ശരണം അയ്യപ്പാ
(കലിയുഗവരദന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts