എൻ മനോഫലകങ്ങളിൽ നിന്റെ
പരിശുദ്ധ ഗാനങ്ങൾ
En Mano Phalakangalil Ninte (Parisudha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2012 05:13:57.

എന്‍ മനോഫലകങ്ങളില്‍
നിന്റെ കല്പനയോടെയീ
ജീവിതമാം സീനായ് മാമലയില്‍
എരിതീച്ചെടിയായ്
വളരേണമേ യഹോവേ
(എന്‍)

മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനേ
മനസ്സിലെ മരുവിലും
സമാഗമനകൂടാരവുമായി
നില്പു നിന്‍ മുന്നില്‍ ഞാന്‍
എന്റെ പാപമകറ്റണമേ
(എന്‍)

എന്റെയീ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍
മുകളില്‍ നീ മുകിലുപോല്‍
പരന്നൊഴുകണേ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്റെ ദാഹം തീര്‍ക്കണമേ
(എന്‍) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts