കണ്ണാടി ചില്ലാലും
പമ്പ
Kannadi Chillalum (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2015 09:59:18.


കണ്ണാടി ചില്ലോലും കണി പമ്പ
കല്ലോല ചിലമ്പിട്ട കുളിര്‍ പമ്പ
പാഞ്ഞോടും പമ്പ പനിനീരിന്‍ പമ്പ
ഞാന്‍ പാടുന്ന പാട്ടിന്‍ ശ്രുതി പമ്പ
(കണ്ണാടി)

പമ്പേ നീ അംബ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറസന്ധ്യാ (പമ്പേ)

വാവര്‍ക്കുമയ്യനും കുളിച്ചു തോര്‍ത്താന്‍
വാവുകള്‍ നോല്‍ക്കുന്ന പുണ്യ പമ്പാ (വാവര്‍ക്കു)
അയ്യപ്പന്‍ പാട്ടുകള്‍ ശ്രുതിയിട്ടു പാടുവാന്‍
അഹം മറന്നോടുന്ന ജബ പമ്പ
എന്‍റെ മിഴികളിലോഴുകും മണി പമ്പാ

പമ്പേ നീ അംബ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറസന്ധ്യാ

കണ്ണാടി ചില്ലോലും കണി പമ്പ
കല്ലോല ചിലമ്പിട്ട കുളിര്‍ പമ്പാ...

ആര്യനും സൂര്യനും നമസ്ക്കരിക്കാന്‍
ആരതിയുഴിയുമൊരാദി പമ്പാ (ആര്യനും)
നെയ്യായി തീരുമെന്‍ മനസ്സിന്‍റെ നൊമ്പരം
ആഹുതി ചെയ്യുന്ന ദിവ്യ പമ്പ
എന്നെ തപസ്സിനു തിരയും മോക്ഷ പമ്പാ

പമ്പേ നീ അംബ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറസന്ധ്യാ

(കണ്ണാടി) (2)

പമ്പേ നീ അംബ പ്രണവത്തിന്‍ ഗംഗ
നിന്നില്‍ ചേര്‍ന്നലിയുന്നു നിറസന്ധ്യാ
(പമ്പേ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts