ബത്ലഹേം കുന്നിന്‍ മടിയില്‍
സ്നേഹപ്രകാശം
Bethlahem Kunnin Madiyil (Sneha prakasham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2012 05:24:04.

ബത്‌ലഹേം കുന്നിന്‍ മടിയില്‍ ജാതനായ്
പാർത്തലം തന്നില്‍ വാഴും നാഥന്റെ കുഞ്ഞിക്കവിളില്‍
മുത്തം നല്‍കും മാലാഖ പാടുന്നു
ങ്ഹൂ ഹും...ങ്ഹൂ ഹും...ങ്ഹൂ ഹും...

മഞ്ഞു പെയ്തീടും കുളിരുന്ന രാവിലും
മന്ദഹാസപ്പൂ വിടർ‌ത്തീടുന്നാ മുഖം...
മഞ്ഞു പെയ്തീടും കുളിരുന്ന രാവിലും
മന്ദഹാസപ്പൂ വിടർ‌ത്തീടുന്നാ മുഖം...
സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലൊന്നാകുന്നിതാ...
വിശ്വത്തിന്‍ പാപങ്ങള്‍ ഏല്‍ക്കുന്ന കുഞ്ഞാടിതാ...
(ബെത്‌ലഹേം കുന്നിന്‍.....)

അമ്മ തന്‍ ചാരെ മയങ്ങുന്ന രാത്രിയില്‍
ആയിരം സ്വപ്നങ്ങള്‍ കാണുന്ന നേരവും
അമ്മ തന്‍ ചാരെ മയങ്ങുന്ന രാത്രിയില്‍
ആയിരം സ്വപ്നങ്ങള്‍ കാണുന്ന നേരവും...
സര്‍വ്വ വിജ്ഞാനിതന്‍ ദിവ്യമാം നയനങ്ങളാല്‍
ദർശിപ്പൂ ഈ ലോക ചലനങ്ങളെല്ലാമതാ....
(ബെത്‌ലഹേം കുന്നിന്‍.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts