മലയാളീ
മലയാളീ
Malayalee (Malayalee)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനജിലു ജയരാജ്
ഗായകര്‍ജേക്സ്‌ ബിജോയ്‌ ,ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2012 09:00:44.
 
ഋതുഭേദങ്ങള്‍ വന്നു പോകിലും
ഋതുവര്‍ണ്ണങ്ങള്‍ ജീവനേകുമീ കേരളം ഇതു കേരളം
മലയോരങ്ങള്‍ ഹരിത കഞ്ചുകം
നദിതീരങ്ങള്‍ സസ്യശ്യാമളം കേരളം ഇതു കേരളം
മനമോഹന ദൃശ്യങ്ങള്‍ നിറനീളണ മലനാട്
മലനാടിനു മിഴിവേകാനീ മലയാളിപ്പെണ്ണാള്
മധുമൊഴിയുമ്പോള്‍ മഴപൊഴിയുന്നീ ഈശ്വരന്റെ നാട്ടില്‍
നീ ചിരിതൂകുമ്പോള്‍ തളിരിടുന്നുവോ പുതുവസന്തകാലം
മലയാളീ പെണ്ണേ മലയാളീ കണ്ണേ
മലയാളീ പെണ്ണേ മലയാളീ കണ്ണേ


സുരസുന്ദരമീ സ്വപ്നഭൂമിയില്‍ അതിസുന്ദരി നീ
നാടുവാണിടും ദേവിയോ ശ്രീ ദേവിയോ
പരിപാവനമാം സ്നേഹതീരമോ
പരിലാളനയാം പാരിജാതമോ ദീപമോ നിറ ദീപമോ
മനമോഹന ദൃശ്യങ്ങള്‍ നിറനീളണ മലനാട്
മലനാടിനു മിഴിവേകാനീ മലയാളിപ്പെണ്ണാള്
മധുമൊഴിയുമ്പോള്‍ മഴപൊഴിയുന്നീ ഈശ്വരന്റെ നാട്ടില്‍
നീ ചിരിതൂകുമ്പോള്‍ തളിരിടുന്നുവോ പുതുവസന്തകാലം
മലയാളീ പെണ്ണേ.. മലയാളീ കണ്ണേ
മലയാളീ പെണ്ണേ.. മലയാളീ കണ്ണേ


ധന്യം ധനികം എന്‍ സ്വന്തം ഭുവനത്തില്‍
ശ്രീ വാഴും നിറവോടെ കാലമേതായാലും
വരമേകുമേതുനരനാകുവാന്‍ സ്വരമേകു തിരുനാമമോതുവാന്‍
ഇനി ജീവതാളമൊരു രാജയോഗമായ് തീരുവാനമ്മേ
മലയാളീ പെണ്ണേ മലയാളീ കണ്ണേ
മലയാളീ പെണ്ണേ മലയാളീ കണ്ണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts