അമ്മതൻ മാറിൽ
ഓടക്കുഴല്‍
Ammathan Maaril (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:37:04.
 
അമ്മ തന്‍ മാറില്‍
യശോദ തന്‍ മാറില്‍
ഒരഞ്ജനക്കല്ലിന്‍ തിളക്കം
അഞ്ജനക്കല്ലല്ല താമരക്കണ്ണന്റെ
പിഞ്ചിളം കൈകാലിളക്കം - നീല
വിണ്ണിന്റെ പുണ്യ കിലുക്കം
(അമ്മ തന്‍ )

പാല്‍ക്കടലില്‍ പള്ളികൊള്ളുവോന്‍ - അമ്മിഞ്ഞ -
പ്പാലിനു കെഞ്ചുന്ന നേരം
(പാല്‍ക്കടലില്‍ )
അകിടു ചുരന്നിട്ടു പയ്യുകള്‍ കൂടിയും
അറിയാതെ അരികില്‍ വരുന്നു
അമ്മയും തോറ്റുപോകുന്നു
(അമ്മ തന്‍ )

ചോരി വായില്‍ ചോര്‍ന്ന പാല്‍ തന്നെയല്ലയോ
പൂനിലാവായതെന്‍ കണ്ണാ
(ചോരി )
‌പൈക്കളും ഞങ്ങളും പതിന്നാലുലകും - ആ
പാലില്‍ കുളിക്കുന്നു കണ്ണാ
നിന്നെ പാടി ഉറക്കുന്നു കണ്ണാ
(അമ്മ തന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts