വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | നടേശ് ശങ്കര്‍ |
ഗാനരചന | രവീന്ദ്രൻ അങ്ങാടിപ്പുറം |
ഗായകര്‍ | പി സുശീല |
രാഗം | വൃന്ദാവന സാരംഗ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 03 2012 02:56:44.
കനിവിന് വെളിച്ചമായു് കാടാമ്പുഴയില്‍ കുടിയിരിക്കും വനദുര്‍ഗ്ഗേ (കനിവിന് ) നിന് കാല്‍ത്തളിരില്‍ വീണു വാടാന്‍ കൊതിക്കും ഒരു തെച്ചിമലരായെങ്കില് - ഞാന്‍ പൂമൂടല്‍ മലരായെങ്കില് (കനിവിന് ) വനവല്ലിയായു് നിന് ചാരത്തു് പൂക്കാതെ പൂക്കുന്നൊരെന്നെ നീ കനിയുകില്ലേ (വനവല്ലിയായു് ) വനദേവതേ നിന്റെ മടിയില്‍ കിടക്കുന്ന നറുശംഖുപുഷ്പമായു് മാറ്റുകില്ലേ - എന്നെ വനദേവതേ നിന്റെ മടിയില്‍ കിടക്കുന്ന നറുശംഖുപുഷ്പമായു് മാറ്റുകില്ലേ മുട്ടറുത്തെന്നെ നീ കാക്കുകില്ലേ നിന്റെ പാശുപതാസ്ത്രം തരുകയില്ലേ (കനിവിന് ) ആത്മനൊമ്പരങ്ങളിലുഴലുന്നൊരെന് പ്രാര്‍ത്ഥനാമന്ത്രം ഒരുക്കഴിക്കാം (ആത്മ ) ആദിത്യതേജസ്സേ നീ ഉദിക്കും നേരം ആഴക്കടല്‍ കണ്ണിലായു് ചുരത്താം (ആദിത്യ ) തൊട്ടുഴിഞ്ഞെന്നെ നീ മുട്ടറുക്കൂ പട്ടുപൂംപാദത്തില് ഒന്നു ചേര്‍ക്കൂ (കനിവിന് ) | |