ശിവ പഞ്ചാക്ഷരം
നവമാലിക
Siva panjaaksharam (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:13.
 
ശിവപഞ്ചാക്ഷരം ഉരുക്കഴിക്കുന്നൊരു
ശൃതജനപൂജിത കൈലാസമേ (2)
മന്വന്തരങ്ങളെ മായയാൽ മൂടുന്ന
മാനസസരസ്സിന്റെ കല്ലോലമേ
ജന്മ താപസമഹസ്സിന്റെ സ്വർല്ലോകമേ
പ്രണാമം പ്രണാമം പ്രണാമം
(ശിവപഞ്ചാക്ഷരം...)

ഹിമമുടിയാം നിന്റെ തിരുജഡയിൽ നിന്നും
തോടികൾ പാടുന്നോരാഷാഢമേ (2)
ബ്രഹ്മകമലങ്ങൾ കാൽക്കൽ നിവേദിച്ചു
കല്പാന്ത നടമാടും കൈവല്യമേ (2)
പ്രണാമം പ്രണാമം പ്രണാമം
(ശിവപഞ്ചാക്ഷരം...)

ജപമയിയാം നിന്റെ ഉമയുടെ തപസ്സിൽ
പൂവിതളണിയുന്ന വിൺ ഗംഗയിൽ (2)
സൂര്യ രുദ്രാക്ഷ മണികൾ കൊളുത്തുന്ന
താള തരംഗമാം ഡമരുക ഞാൻ (2)
പ്രണാമം പ്രണാമം പ്രണാമം
(ശിവപഞ്ചാക്ഷരം...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts