ശങ്കരന്റെ കണ്ണില്‍
ദശപുഷ്പം
Sankarante Kannil (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:10.


ശങ്കരന്റെ കണ്ണില്‍ നിന്നും പിറന്നു വീണ ഭൈരവി
നിന്റെ മുന്നില്‍ ഇന്ന് ഞാന്‍ അമ്മന്‍കുടം തുള്ളിടാം
നിന്റെ മുന്നില്‍ ഇന്ന് ഞാന്‍ അമ്മന്‍കുടം തുള്ളിടാം
(ശങ്കരന്റെ )

പിച്ചി തെച്ചി പവിഴമല്ലി മുല്ലമാലയും
ശൂലവും കപാലവും ധരിച്ച രൂപമേ (പിച്ചി )
താണു വീണു മാപ്പിരന്നിടുന്നു ഞാന്‍ വിഭോ
താണു വീണു മാപ്പിരന്നിടുന്നു ഞാന്‍ വിഭോ
ദുഷ്ടമര്‍ദ്ദിനീ ദേവീ ശിഷ്ട രക്ഷിണീ
ദുഷ്ടമര്‍ദ്ദിനീ ദേവീ ശിഷ്ട രക്ഷിണീ
(ശങ്കരന്റെ )

എട്ടു കൈകളും കരാളമായ ഭാവവും
എട്ടു ദിക്കുകള്‍ മുഴങ്ങും അട്ടഹാസവും (എട്ടു കൈ )
ഇഷ്ടരില്‍ കനിഞ്ഞിടുന്ന മന്ദഹാസവും
ഇഷ്ടരില്‍ കനിഞ്ഞിടുന്ന മന്ദഹാസവും
ദര്‍ശനം തരൂ മായേ ദര്‍ശനം തരൂ
ദര്‍ശനം തരൂ മായേ ദര്‍ശനം തരൂ
(ശങ്കരന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts