അമ്മേ കൊടുങ്ങല്ലൂർ
ഭക്തിഗാനാർച്ചന
Amme Kodungalloor (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:09.
 
അമ്മേ കൊടുങ്ങല്ലൂര്‍ വാഴും ഭഗവതി
എന്‍ മനക്കാവില്‍ നീ വന്നാലുമേ
(അമ്മേ )
കരളിന്റെ കണ്ണീരില്‍ ആനന്ദഭാഷ്പത്തില്‍
നീരാടി നിന്നെ ഞാന്‍ കണ്ടിടട്ടേ

മാമകമാനസം ജീവനാളം നീട്ടി
ദീപാരാധനയോടെ നില്‍പ്പൂ
(മാമക )
എന്‍ നാഡിയൊക്കെടും നിന്‍ തിരുവടിയുടെ
നന്തുണി പാടുന്നു മൗനഗീതം (2)

(അമ്മേ )

നടതുറപ്പും നിന്റെ താലപ്പൊലികളും
കരളിനും കണ്ണിനും ഉത്സവമേ
(നടതുറപ്പും )
ഒരു ശാന്തി തേടി ഞാന്‍ നിന്നിലലിയുവാന്‍
അലയുന്നു കൊടുങ്ങല്ലൂര്‍ക്കാവിലമ്മേ (2)

(അമ്മേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts