ദർശനമേ ദിവ്യ ദർശനമേ
ഭക്തിഗാനാർച്ചന
Darshaname Divya Darshaname (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:16:43.
 

ദര്‍ശനമേ ദിവ്യ ദര്‍ശനമേ
മമ ഗീതികള്‍ സങ്കല്‍പ്പദര്‍ശനമേ
പാവന സന്നിധി പൂകി ഭഗവാന്റെ
പാദമണയുവാന്‍ ഭാവ്യമരുളണേ
(ദര്‍ശന)
സ്വാമിശരണമയ്യാ - എന്‍
സ്വാമിശരണമയ്യാ

ഇരുളിന്‍ മറ നീക്കും കതിരോന്‍ കണക്കെന്റെ
കരളിലെഴുന്നള്ളും മകരജ്യോതി
(ഇരുളിന്‍ )
മകരവിളക്കിന്റെ കതിര്‍മണ്ഡപം തീര്‍ത്ത
മനസ്സുമായിരിപ്പൂ ഞാന്‍ മണികണ്ഠനെ കാത്തു

(ദര്‍ശന)

മരതകമലയുടെ മലര്‍ത്തോപ്പിലമരുന്ന
പരംപൊരുളേ സാക്ഷാല്‍ ധര്‍മ്മശാസ്താ
(മരതക )
മമ മനം പൂങ്കാവനമാക്കി നില്‍പ്പൂ ഞാന്‍
ഹരിഹരസുതനെന്നില്‍ വിളങ്ങേണമേ

(ദര്‍ശന)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts