ഗുരുവായൂർ അമ്പലം
ഭക്തിഗാനാർച്ചന
Guruvaayoor Ambalam (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:15:34.
 
ഗുരുവായൂരമ്പലനട തുറന്നു
ഹരിനാമകീര്‍ത്തനം ഒഴുകിവന്നു
(ഗുരുവായുരമ്പല )
കണ്ണിനു കണ്ണായ കണ്ണനെ കണ്ടു
കരളെന്നില്‍ പീയൂഷം ഊട്ടി നിന്നു
(ഗുരുവായുരമ്പല )

ഉദയാസ്തപൂജയില്‍ മുഴുകി നിന്നു - എന്റെ
ഹൃദയം നടയ്ക്കലായി തുടിച്ചു നിന്നു
(ഉദയാസ്ത )
ജയദേവനഷ്ടപതി പാടിത്തന്നു
പൂന്താനം ഭക്തിയില്‍ ഓടിവന്നു
(ജയദേവ)

(ഗുരുവായുരമ്പല )

ചെറുശ്ശേരി പാടിയ കൃഷ്ണഗാഥാ -
തിരുമധുരം നല്‍കി ഞാന്‍ താരാട്ടി
(ചെറുശ്ശേരി )
മണിയറവാതില്‍ ഞാന്‍ അടച്ചു ചെമ്മെ
കരിമുകില്‍വര്‍ണ്ണനു ഊട്ടിടുന്നു
(മണിയറ )

(ഗുരുവായുരമ്പല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts